കത്തിടപാടുകള്‍ ഇമെയില്‍ വഴിയാക്കിയതിലൂടെ ആദായനികുതിക്ക് ലാഭം 1000 കോടി
തപാല്‍ ഒഴിവാക്കി കത്തിടപാടുകള്‍ ഇമെയില്‍വഴിയാക്കിയതിലൂടെ ആദായനികുതി വകുപ്പ് ലാഭിച്ചത് 1000 കോടി രൂപ ധനമന്ത്രാലയത്തില്‍നിന്നുള്ള, കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇ മെയില്‍ വഴി 977.54 കോടി രൂപ ലാഭിക്കാനായകാര്യം വ്യക്തമായത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍(ഡിസംബര്‍ 31വരെ) 212.27 കോടി രൂപയും 2016-17 വര്‍ഷത്തില്‍ 177.36 കോടിയും 2015-16 വര്‍ഷത്തില്‍ 348.55 കോടിയും 2014-15 സാമ്ബത്തിക വര്‍ഷത്തില്‍ 140.91 കോടി രൂപയുമാണ് ഇതിലൂടെ വകുപ്പിന് നേടാനായത്.
ബെംഗളുരുവിലെ സെന്‍ട്രല്‍ പ്രൊസസിങ് സെന്ററില്‍നിന്ന് നികുതിദായകര്‍ക്ക് 74 കോടിയോളം ഇമെയിലുകളാണ് ഡിജിറ്റല്‍ ഒപ്പോടുകൂടി അയച്ചത്.67.96 കോടി എസ്എംഎസുകളും അയച്ചതായി രേഖകള്‍ പറയുന്നു. അതേസമയം, 4.17 കോടി സ്പീഡ് പോസ്റ്റുകളും ഇവിടെനിന്ന് അയച്ചിട്ടുണ്ട്. സ്പീഡ് പോസ്റ്റ്, ഓര്‍ഡിനറി പോസ്റ്റ് എന്നിവയ്ക്ക് ശരാശരി വകുപ്പിന് ചെലവാകുന്നത് 15 രൂപയാണ്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തോടെ വെബ് അടിസ്ഥാനമാക്കിയുള്ള പരാതി പരിഹാര സംവിധാനവും വകുപ്പ് നടപ്പാക്കിയിട്ടുണ്ട്. ഇഫയലിങ് പോര്‍ട്ടല്‍ ലോഗിന്‍ ചെയ്താണ് ഓണ്‍ലൈനായി പരാതി നല്‍കേണ്ടത്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇമെയില്‍വഴിയാണ് ഇതിനുള്ള മറുപടി ലഭിക്കുക. പോര്‍ട്ടലിലെ അപ്‌ഡേറ്റ്‌സ് വഴിയും വിവരം അറിയാനുള്ള സൗകര്യമുണ്ട്.
https://www.facebook.com/Malayalivartha