രാജ്യത്തെ മുന്തിയ 10 യാത്രാവാഹനങ്ങളുടെ പട്ടികയില്‍ ബൊലേറൊ വീണ്ടും
മഹീന്ദ്ര ബൊലേറൊയുടെ വില്‍പ്പന 10 ലക്ഷമെന്ന നാഴികക്കല്ല് കടന്നു. രാജ്യത്തെ മുന്തിയ 10 യാത്രാവാഹനങ്ങളുടെ പട്ടികയില്‍ ബൊലേറൊ വീണ്ടും എത്തിയെന്ന് കമ്പനി അവകാശപ്പെട്ടു. കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്തെ ഏറ്റവും വില്‍പ്പനയുള്ള വാഹനങ്ങളുടെ നിരയില്‍ ബൊലേറൊയുമുണ്ട്.
2000ത്തില്‍ നിരത്തിലെത്തിയ ബൊലേറൊ ഇതുവരെ 10 ലക്ഷം യൂണിറ്റ് വിറ്റഴിച്ചു. ബൊലേറൊ പവര്‍ പ്ലസിന്റെ വരവ് വില്‍പ്പന കുതിച്ചുയരാന്‍ സഹായിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. കൂടുതല്‍ കരുത്തും അധിക മൈലൈജും െ്രെഡവിങ് സുഖവും തരുന്ന ബൊലേറൊ പ്ലസ് 2016 ലാണ് അവതരിപ്പിച്ചത്.
https://www.facebook.com/Malayalivartha