പുതിയ ഓഫറുമായി ബി.എസ്.എന്‍.എല്‍ രംഗത്ത്
ടെലികോം രംഗത്ത് ജിയോയ്ക്കു പിന്നാലെ ബി.എസ്.എന്‍.എല്ലും പുതിയ പ്‌ളാനുമായി രംഗത്ത്. 349 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ പ്രതിദിനം ഒരു ജിബി ഡാറ്റ, പരിധിയില്ലാത്ത കോള്‍ സൗകര്യവുമാണ് ബി.എസ്.എന്‍.എല്ലിന്റെ പുത്തന്‍ ഓഫര്‍.
പ്രതിദിനം 100 എസ്.എം.എസും സൗജന്യമാണ്. 54 ദിവസമാണ് പ്‌ളാനിന്റെ കാലാവധി. രാജ്യത്തൊട്ടാകെ പ്ലാന്‍ ലഭ്യമാണ്.
സമാന തുകയുള്ള ജിയോയുടെ പ്ലാനില്‍ പ്രതിദിനം 1.5 ജിബി ഡേറ്റയും പരിധിയില്ലാത്ത കോള്‍ സൗകര്യവും പ്രതിദിനം 100 എസ്.എം.എസുമാണ് സൗജന്യമായുള്ളത്. ഇതിന് 70 ദിവസത്തെ കാലാവധിയേയുള്ളൂ.
90 ദിവസ കാലാവധിയുള്ള 319 രൂപയുടെ പ്ലാനും 26 ദിവസ കാലാവധിയുള്ള 99 രൂപയുടെ പ്ലാനും അവതരിപ്പിച്ചതിനു പിന്നാലെയാണ് ബി.എസ്.എന്‍.എല്ലിന്റെ ഈ പുതിയ പ്ലാന്‍.
https://www.facebook.com/Malayalivartha