കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടായതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം
കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേട്ടമുണ്ടാക്കിയതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് 200 പോയിന്റ് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റിയും 120 പോയിന്റ് മുന്നേറി.
പവര്‍ ഗ്രിഡ് കോര്‍പ്, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി ബാങ്ക്, റിലയന്‍സ്, ടി.സി.എസ്, ഏഷ്യന്‍ പെയിന്റസ്, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, എസ്.ബി.ഐ, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ടാറ്റ മോട്ടോഴ്സ്, സിപ്ല, ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ്, ഐ.സി.ഐ.സിഐ ബാങ്ക്, ഐ.ടി.സി, മാരുതി സുസുകി, സണ്‍ ഫാര്‍മ, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്
https://www.facebook.com/Malayalivartha