വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ അധികാരം നഷ്ടമാകുമെന്ന് ഇനി അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ഭയപ്പെടേണ്ട...
വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ അധികാരം നഷ്ടമാകുമെന്ന് ഇനി അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ഭയക്കേണ്ടതില്ല. ഗ്രൂപ്പ് ആരംഭിച്ച അഡ്മിന്‍മാരെ പുറത്താക്കാക്കാനുള്ള നീക്കങ്ങളെ തടയുന്ന മാറ്റങ്ങളുമായി പുതിയ ഗ്രൂപ്പ് ചാറ്റ് ഫീച്ചര്‍ വാട്‌സ്ആപ്പ് പുറത്തിറക്കി. ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളിലാണ് പുതിയ ഫീച്ചര്‍ എത്തുകയെന്ന് വാട്‌സ്ആപ്പ് ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചു. ഗ്രൂപ്പില്‍ നിന്നു പുറത്തുപോകുന്ന ഉപയോക്താവിനെ അനുമതിയില്ലാതെ വീണ്ടും ഗ്രൂപ്പില്‍ തിരിച്ചെടുക്കുന്നതു തടയാനും ചാറ്റ് ഫീച്ചര്‍ സഹായിക്കും.
ഗ്രൂപ്പിന്റെ പേര്, ഐക്കണ്‍ തുടങ്ങിയ ഗ്രൂപ്പ് അംഗങ്ങളായിരിക്കുന്ന ആര്‍ക്കും ഇപ്പോള്‍ മാറ്റാന്‍ സാധിക്കും. എന്നാല്‍ പുതിയ ഫീച്ചര്‍ എത്തുന്നതോടെ ഇവ!യില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അധികാരം പരിമിതപ്പെടുത്താന്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്ക് കഴിയും.ഗ്രൂപ്പ് ആരംഭിച്ചതിന്റെ ഉദ്ദേശം വ്യക്തമാക്കുന്ന വിവരണം രേഖപ്പെടുത്താനും ചാറ്റ് ഫീച്ചര്‍ എത്തുന്നതോടെ സാധിക്കും.
ചാറ്റ് ബോക്‌സിന്റെ വലത്ത് ഭാഗത്തുള്ള @ ബട്ടണ്‍ ഉപയോഗിച്ച് ഒരു ഉപയോക്താവിനെ പരാമര്‍ശിച്ചുള്ള സന്ദേശം അയാള്‍ക്കു വേഗത്തില്‍ കണ്ടെത്താനും ഇനി സൗകര്യമുണ്ടാകും.
https://www.facebook.com/Malayalivartha