ഡുക്കാട്ടിയുടെ പുതിയ മോഡലായ മോണ്‍സ്റ്റര്‍ 821 ഇന്ത്യന്‍ വിപണിയില്‍
ഡുക്കാട്ടിയുടെ പുതിയ മോഡലായ മോണ്‍സ്റ്റര്‍ 821 ഇന്ത്യയില്‍ അവതരിപ്പിച്ചു. 9.51 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള ബൈക്ക് മോണ്‍സ്റ്റര്‍ 900ന്റെ പൈതൃകത്തോടെയാണ് എത്തിയിരിക്കുന്നത്.പൂര്‍ണമായും റീഡിസൈന്‍ ചെയ്ത ടാങ്ക്, ടെയില്‍, പുതിയ എക്സ്ഹോസ്റ്റ്, ഹെഡ്ലൈറ്റ് എന്നിവ വാഹനത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനൊപ്പം ഏത് ഗിയറിലാണ് വാഹനം ഓടുന്നത്, ഇന്ധന അളവ് തുടങ്ങിയവ അറിയാന്‍ സാധിക്കുന്ന കളര്‍ ടിഎഫ്ടി ഡിസ്പ്ലേ ആദ്യമായി ഈ വാഹനത്തിലൂടെ ഡുക്കാട്ടി അവതരിപ്പിക്കുന്നുണ്ട്. മൂന്നു നിറങ്ങളില്‍ വാഹനം ലഭ്യമാണ്.
ഡുക്കാട്ടി 821ന്റെ ബുക്കിംഗ് ഇന്ത്യയിലെ ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ ആദ്യ ആഴ്ച മുതല്‍ വാഹനം വിതരണം ചെയ്തുതുടങ്ങും. കേരളത്തില്‍ കൊച്ചിയിലാണ് ഡുക്കാട്ടിക്ക് ഡീലര്‍ഷിപ്പുള്ളത്
https://www.facebook.com/Malayalivartha