ആദായനികുതി വകുപ്പിന് പുതിയ വെബ്സൈറ്റ്
നികുതിദായകര്‍ക്ക് ബഹുവിധ സേവനങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന ഏകജാലക വെബ്സൈറ്റ് നിലവില്‍ വന്നു. ആദായനികുതി വകുപ്പിന്റെ നിലവിലുള്ള വെബ്സൈറ്റിന്റെ (www.incometaxindia.gov.in ) വികസിത രൂപമാകും പുതിയ സൈറ്റ്. കൂടുതല്‍ പേര്‍ക്ക് ഒരേ സമയം ഉപയോഗിക്കാനാവും വിധം സൈറ്റിന്റെ ശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്.
പാന്‍കാര്‍ഡ് ലഭിക്കാന്‍വരെ ഈ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താന്‍ മതിയാകും. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസിന്റെ ‘വിഷന്‍ 2020’ പദ്ധതിയില്‍ മുന്നോട്ടുവെച്ച ആശയങ്ങളിലൊന്നാണ് നികുതിദായകര്‍ക്കുള്ള സമഗ്ര വെബ്സൈറ്റ്.
https://www.facebook.com/Malayalivartha