ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫിന്റെ പുതിയ മോഡലുകള്‍ കേരള വിപണിയില്‍
ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫിന്റെ പുതിയ അഡ്വഞ്ചര്‍ മോഡലുകളായ ടൈഗര്‍ 800, ടൈഗര്‍ 1200 എന്നിവ കേരള വിപണിയിലെത്തി. ടൈഗര്‍ 800ന് എക്‌സ്.സി.എക്‌സ്., എക്‌സ്.ആര്‍., എക്‌സ്.ആര്‍.എകസ് വേരിയന്റുകളും ടൈഗര്‍ 1200ന് എക്‌സ്.സി.എക്‌സ് വേരിയന്റുമാണുള്ളത്. കാറുകള്‍ക്ക് സമാനമായ, അത്യാധുനിക ഫീച്ചറുകളോടെയാണ് പുത്തന്‍ ടൈഗറിന്റെ വരവ്.
ടൈഗര്‍ 800ന്റെ എക്‌സ്.ആറിന് 11.76 ലക്ഷം രൂപ, എക്‌സ്്.ആര്‍.എക്‌സിന് 13.13 ലക്ഷം രൂപ, എക്‌സ്.സി.എക്‌സിന് 13.76 ലക്ഷം രൂപ എന്നിങ്ങനെയും 1200 എക്‌സ്.സി.എക്‌സിന് 17 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ട്രയംഫ് കേരളത്തില്‍ കഴിഞ്ഞവര്‍ഷം 70ഓളം യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഈ വര്‍ഷം 100 യൂണിറ്റുകളാണ് ലക്ഷ്യമെന്നും കേരളത്തിലെ ഉപഭോക്താക്കളില്‍ ആറ് ശതമാനം പേര്‍ സ്ത്രീകളാണെന്നും ട്രയംഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ വിമല്‍ സംബ്‌ളി പറഞ്ഞു. തിരുവനന്തപുരത്തും കോഴിക്കോടും ഉടന്‍ ഷോറൂമുകള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha