ഓഹരിവിപണി നേട്ടത്തില്‍
രണ്ടുദിവസത്തെ ഇടിവിനുശേഷം ബോംബെ ഓഹരിവിപണി തിരിച്ചുകയറി. ഇന്നലെ 138 പോയിന്റ് ഉയര്‍ന്ന ഓഹരിവിപണി 26,631.29 പോയിന്റിലെത്തി. ആഗോളവിപണിയിലെ അനുകൂലഘടകങ്ങളും ഐ.ടി, ഊര്‍ജ ഓഹരികള്‍ മികച്ച പ്രകടനം കാഴ്‌ചവച്ചതുമാണു വിപണിക്കു നേട്ടമായത്. കഴിഞ്ഞ രണ്ടുസെക്ഷനുകളിലായി 568 പോയിന്റ് നഷ്‌ടമുണ്ടായതിനു ശേഷമാണ് വിപണി തിരിച്ചുവന്നത്. നിഫ്‌റ്റി 42.60 പോയിന്റ് ഉയര്‍ന്ന് 7975.50 പോയിന്റിലെത്തി.
ഐ.ടി. സൂചികയാണ് ഇന്നലെ ഏറ്റവും നേട്ടമുണ്ടാക്കിയത്. ഇന്‍ഫോസിസ് 2.29 ശതമാനവും ടി.സി.എസ്. 1.31 ശതമാനവും വിപ്രോ 1.41 ശതമാനവും നേട്ടമുണ്ടാക്കി. ഡോ: റെഡ്‌ഡിസ് ഓഹരിവില 2.52 ശതമാനം വര്‍ധിച്ചു.
https://www.facebook.com/Malayalivartha