ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാ നിരക്കില്‍ വര്‍ദ്ധനവ്
2018 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് 7.7 ശതമാനമായി ഉയര്‍ന്നു. നോട്ട് നിരോധനവും ജി.എസ്.ടി.യും ഏല്‍പ്പിച്ച പ്രതിസന്ധിയില്‍നിന്ന് മുക്തി നേടിയ ഇന്ത്യ, ഇതോടെ ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടന എന്ന വിശേഷണം നിലനിര്‍ത്തി. ഇതേ കാലയളവിലെ ചൈനീസ് സമ്പദ്ഘടനയുടെ 6.8 ശതമാനം വളര്‍ച്ചനിരക്ക് മറികടന്നാണ് ഇന്ത്യ മുന്നിലെത്തിയത്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്.
മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 6.7 ശതമാനം വളര്‍ച്ചയാണ് രാജ്യം നേടിയത്. മുന്‍ വര്‍ഷം 7.1 ശതമാനമായിരുന്നു വളര്‍ച്ചനിരക്ക്. നിര്‍മാണ മേഖലയില്‍ 9.1 ശതമാനമാണ് വളര്‍ച്ച. മുന്‍ വര്‍ഷം ഇത് 6.1 ശതമാനം ആയിരുന്നു. നിക്ഷേപങ്ങള്‍ വന്‍തോതില്‍ ഉയര്‍ന്നതും രാജ്യത്ത് മൊത്തത്തിലുണ്ടായ സാമ്പത്തിക വളര്‍ച്ചയും നിര്‍മാണ മേഖലയ്ക്ക് ഗുണകരമായി.
മതിയായ മുന്നൊരുക്കങ്ങളില്ലാതെ ചരക്കുസേവന നികുതി (ജി.എസ്.ടി.) നടപ്പാക്കിയത് തുടക്കത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നെങ്കിലും ഇതില്‍നിന്ന് സമ്പദ്ഘടന കരകയറിത്തുടങ്ങി. അവസാന സാമ്പത്തിക പാദത്തിലുണ്ടായ വളര്‍ച്ചയെത്തുടര്‍ന്ന്, അടുത്ത ആഴ്ച നടക്കുന്ന റിസര്‍വ് ബാങ്കിന്റെ പണ വായ്പാ നയ അവലോകന യോഗത്തില്‍ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായി.
https://www.facebook.com/Malayalivartha