പണനയ അവലോകനം നാളെ; നിരക്കുകളില്‍ മാറ്റം വരുത്തിയേക്കില്ല
റിസര്‍വ് ബാങ്കിന്റെ ദൈ്വമാസ പണനയ അവലോകനം ചൊവ്വാഴ്ച നടക്കും. മൊത്ത വില സൂചികയനുസരിച്ച് പണപ്പെരുപ്പം കാര്യമായി കുറഞ്ഞെങ്കിലും ചില്ലറവില സൂചിക അനുസരിച്ച് ഇപ്പോഴും ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ പലിശ നിരക്കുകളില്‍ ഇളവിന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ തയ്യാറായേക്കില്ലെന്നാണ് ധനകാര്യ വിദഗ്ധരുടെ വിലയിരുത്തല്‍. ഏതാനും മാസങ്ങളായി ചില്ലറ വില സൂചിക അനുസരിച്ച് പണപ്പെരുപ്പം കുറയുന്നുണ്ടെങ്കിലും ഇപ്പോഴും അനുയോജ്യമായ നിലക്ക് മുകളിലാണെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. ഏപ്രിലില്‍ 8.59 ശതമാനമായിരുന്നത് ആഗസ്റ്റില്‍ 7.8 ശതമാനമായിരുന്നു.
എസ്.ബി.ഐ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ, ബാങ്ക് ഓഫ് ബറോഡ എക്സിക്യൂട്ടിവ് ഡയറകട്ര്‍ രാജന്‍ ധവാന്‍, ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ റേയര്‍ റേറ്റിങ് തുടങ്ങിയവരെല്ലാം പലിശ നിരക്കിളവിന് സാധ്യതയില്ലെന്ന വിലയിരുത്തലാണ് നടത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha