ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം
തുടര്‍ച്ചയായി രണ്ടുദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 49 പോയന്റ് ഉയര്‍ന്ന് 34952ലും നിഫ്റ്റി 12 പോയന്റ് നേട്ടത്തില്‍ 10,606ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 759 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 983 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ആര്‍ബിഐയുടെ പണവായ്പനയ പ്രഖ്യാപനം പുറത്തുവരാനിരിക്കെ കരുതലോടെയാണ് വിപണി നീങ്ങുന്നത്.
ഭാരതി എയര്‍ടെല്‍ പവര്‍ഗ്രിഡ് കോര്‍പ്, എച്ച്‌സിഎല്‍ ടെക്, സണ്‍ ഫാര്‍മ, ലുപിന്‍ വിപ്രോ, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുകി, ഐടിസി, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര, സിപ്ല, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, വേദാന്ത തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha