റിസര്‍വ് ബാങ്ക് വായ്‌പാനയം പ്രഖ്യാപിച്ചു, പലിശ നിരക്കുകളില്‍ മാറ്റമില്ല
റിസര്‍വ് ബാങ്കിന്റെ പുതിയ വായ്‌പാനയം പ്രഖ്യാപിച്ചു. മുഖ്യപലിശ നിരക്കുകളില്‍ മാറ്റമില്ല. റിപ്പോ നിരക്ക് എട്ട് ശതമാനമായും റിസര്‍വ് ബാങ്ക് മറ്റു ബാങ്കുകളില്‍ നിന്നെടുക്കുന്ന വായ്‌പയുടെ പലിശയായ റിവേഴ്‌സ് റിപ്പോ ഏഴു ശതമാനമായും നിലനിര്‍ത്തി. വാണിജ്യ ബാങ്കുകള്‍ നിര്‍ബന്ധമായും റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്‌ട തുകയായ കരുതല്‍ധനാനുപാതം നാലു ശതമാനമായി തുടരും.
റിസര്‍വ് ബാങ്ക് ലക്ഷ്യം വച്ചിരിക്കുന്ന തരത്തില്‍ നാണ്യപ്പെരുപ്പ നിരക്ക് ഇനിയും കുറഞ്ഞിട്ടില്ല. മൊത്തവില സൂചികയെ അടിസ്‌ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ നിരക്ക് 3.74 ശതമാനത്തിലേക്ക് താഴ്‌ന്നിട്ടുണ്ടെങ്കിലും ചില്ലറവില സൂചികയെ അടിസ്‌ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ നിരക്ക് കാര്യമായി കുറഞ്ഞിട്ടില്ല. വായ്‌പാ അവലോകനത്തില്‍ ആര്‍ബിഐ കണക്കാക്കുന്നത് ചില്ലറവില സൂചികയെ അടിസ്‌ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പനിരക്കാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha