നിപ്പ ഭീതിയില്‍ കേരളത്തിലെ മണ്‍സൂണ്‍ ടൂറിസത്തില്‍ വന്‍ ഇടിവ്
കോഴിക്കോട് കണ്ടെത്തിയ നിപ്പാ വൈറസ് ഭീതി കേരളത്തിന്റെ മണ്‍സൂണ്‍ ടൂറിസത്തിന് ഭീഷണിയാകുന്നു. മേയ് മുതല്‍ ഒക്‌ടോബര്‍ വരെയാണ് കേരളത്തില്‍ മണ്‍സൂണ്‍ ടൂറിസം. ആഭ്യന്തര സഞ്ചാരികള്‍ക്ക് പുറമേ ഗള്‍ഫ് നാടുകളില്‍ നിന്ന് വന്‍തോതില്‍ വിനോദസഞ്ചാരികള്‍ കേരളത്തിലെത്തുന്ന സീസണാണിത്. എന്നാല്‍, മുന്‍കൂട്ടി ബുക്ക് ചെയ്യപ്പെട്ട ടൂര്‍ പാക്കേജുകളെല്ലാം കൂട്ടത്തോടെ റദ്ദാക്കപ്പെടുന്നതായിട്ടാണറിവ്
മഴ ആസ്വദിക്കാമെന്നതിന് പുറമേ ആയുര്‍വേദം ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമായിട്ടാണ് ഒട്ടേറെ സഞ്ചാരികള്‍ എത്തുന്നത്. കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കാണമെന്ന് ബഹ്‌റിന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടതും കേരളത്തിന് തിരിച്ചടിയാകുന്നു. കേരളത്തിലേക്കുള്ള മെഡിക്കല്‍ മണ്‍സൂണ്‍ ടൂറിസ്റ്റുകളില്‍ ഏറെയും ഗള്‍ഫ് ദേശക്കാരാണ്.
ഇവരും ഉത്തരേന്ത്യക്കാരും കൂട്ടത്തോടെ ബുക്കിംഗുകള്‍ റദ്ദാക്കുകയാണ്. വന്‍കിട റിസോര്‍ട്ടുകള്‍ മണ്‍സൂണ്‍ കാലയളവില്‍ കുറഞ്ഞത് 25 കോടി രൂപയുടെ വരുമാനമെങ്കിലും നേടാറുണ്ട്. ഇക്കുറി വരുമാനം ഇതിന്റെ പകുതിപോലും പ്രതീക്ഷിക്കുന്നില്ലെന്ന് അവര്‍ സൂചിപ്പിച്ചു. കുമരകത്തെ താജ് അടക്കമുള്ള റിസോര്‍ട്ടുകളില്‍ ബുക്കിംഗുകള്‍ വന്‍തോതില്‍ റദ്ദാക്കപ്പെട്ടു.
https://www.facebook.com/Malayalivartha