നിര്‍മ്മാണ മേഖലയെ പ്രതിസന്ധിയിലാക്കി സംസ്ഥാനത്ത് സിമന്റ് വില കുതിക്കുന്നു
നിര്‍മ്മാണ മേഖലയെ പ്രതിസന്ധിയിലാക്കി സംസ്ഥാനത്ത് സിമന്റ് വില കുതിക്കുന്നു. 380 രൂപയുണ്ടായിരുന്ന 50 കിലോ ചാക്കിന് വില ഇന്നലെ 415 420 രൂപയിലെത്തി. കഴിഞ്ഞ നാല് വര്‍ഷത്തെ ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞവര്‍ഷം 300 രൂപയും ഈവര്‍ഷം ജനുവരിയില്‍ 328 രൂപയുമായിരുന്നു വില.
ജി.എസ്.ടി നടപ്പാക്കിയ വേളയില്‍ നിര്‍മ്മാണ മേഖല നേരിട്ട പ്രതിസന്ധി സിമന്റ് വില്പനയെ ബാധിച്ചിരുന്നു. വിലയും താഴേക്ക് നീങ്ങി. നിര്‍മ്മാണരംഗം വീണ്ടും ഉണര്‍വിലേറിയ പശ്&്വംിഷ;ചാത്തലത്തിലാണ് ഇപ്പോള്‍ എല്ലാ സിമന്റ് കമ്പനികളും വില വര്‍ദ്ധിപ്പിച്ചത്.
രാംകോ, ഡാല്‍മിയ, ചെട്ടിനാട്, ജെ.ഡബ്ള്യു കമ്പനികള്‍ 395 രൂപയ്ക്കാണ് ഡീലര്‍മാര്‍ക്ക് ചാക്ക് നല്‍കുന്നത്. അംബുജ, എ.സി.സി., അള്‍ട്രാടെക് എന്നിവയപടെ വില 400405 രൂപയാണ്. ചെറുകിട കച്ചവടക്കാര്‍ ഇതിലും 25 രൂപ വരെ കൂട്ടി വിറ്റഴിക്കുന്നതാണ് വിലക്കയറ്റത്തിന്റെ ആക്കം കൂട്ടുന്നത്. ഭവന, ഫ്ളാറ്റ്, വില്ല നിര്‍മ്മാണങ്ങളെയും സര്‍ക്കാര്‍ കരാര്‍ ജോലികളെയും സിമന്റ് വില വര്‍ദ്ധന ദോഷകരമായി ബാധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha