സൗദി അറബ്യയിലെ സ്വദേശിവല്‍ക്കരണം റിയല്‍ എസ്‌റ്റേറ്റ് മേഖല തകര്‍ന്നടിയുന്നു
രാജ്യത്ത് സാമ്പത്തിക പരിഷ്‌കരണ പദ്ധതികളുടെ ഭാഗമായി നിരവധി തസ്തികകള്‍ സ്വദേശിവത്കരിച്ചതും ആശ്രിതവിസയില്‍ കഴിയുന്നവര്‍ക്ക് ലെവി ബാധകമാക്കിയതിന്റെയും ഫലമായി വിദേശികള്‍ വന്‍തോതില്‍ നാട്ടിലേക്ക് മടങ്ങിയതോടെ സൗദിയിലെ പാര്‍പ്പിട മേഖലക്ക് തിരിച്ചടിയാകുന്നത്. സൗദി അറേബ്യയില്‍ ഒന്‍പത് ലക്ഷത്തിലേറെ ഫഌറ്റുകള്‍ താമസക്കാരില്ലാതെ ഒഴിഞ്ഞു കിടക്കുന്നതായി റിപ്പോര്‍ട്ട് . സൗദി പാര്‍പ്പിടകാര്യ മന്ത്രാലയം തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ ഉള്ളത്. നിലവില്‍ രാജ്യത്ത് 907,000 ഫ്‌ലാറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതായി കണക്കാക്കുന്നത്.
നിലവില്‍ സൗദിയിലെ അല്‍ബാഹ പ്രവിശ്യയിലാണ് ഏറ്റവും അധികം ഫഌറ്റുകള്‍ താമസക്കാരില്ലാതെ കിടക്കുന്നത് . വാടക കുറച്ചും, ഒരു വര്‍ഷത്തില്‍ ഒരു മാസം സൗജന്യം നല്‍കിയും ,ഫ്‌ലാറ്റുകളില്‍ എയര്‍ കണ്ടീഷണര്‍ അടക്കമുള്ള സൗകര്യം ഒരുക്കിയും നിലവില്‍ ഉള്ളവരെ പിടിച്ചു നിര്‍ത്താനുള്ള ശ്രമത്തിലാണ് റിയല്‍ എക്‌സ്‌റ്റേറ്റ് ഉടമകള്‍ . അല്‍ബാഹയിലെ 30 ശതമാനം ഫ്‌ലാറ്റുകളിലും ഇപ്പോള്‍ താമസക്കാരില്ല.
ഈ നവംബറോടെ കണ്ണാടികള്‍ വില്‍ക്കുന്ന കടകള്‍, തുണിത്തരങ്ങള്‍, വാച്ച്, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക് വില്‍പ്പനശാലകള്‍ തുടങ്ങിയവയിലും സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതോടുകൂടി നല്ലൊരു ശതമാനം വിദേശികള്‍ കൂടി നാട്ടിലേക്ക് മടങ്ങും. ഈ ഫ്‌ലാറ്റുകള്‍ കൂടി കാലിയാകുന്നതേടെ റിയല്‍ എസ്‌റ്റേറ്റ് മേഖല വന്‍ തകര്‍ച്ച നേരിടുമെന്ന ആശങ്കയിലാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍.
https://www.facebook.com/Malayalivartha