ഫുട്‌ബോള്‍ വ്യാപാരം കേരളത്തില്‍ പൊടിപൊടിക്കുന്നു, പ്രതീക്ഷിക്കുന്നത് 600 കോടിയിലേറെ...
ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തില്‍ കേരളത്തിലെ നഗര, ഗ്രാമ വ്യത്യാസമില്ലാതെ സ്‌പോര്‍ട്‌സ് വിപണിയിലും ടിവി ഷോപ്പുകളിലും വന്‍ത്തിരക്ക്. മേളക്കാലത്തെ ഫുട്‌ബോള്‍ വിപണി അമ്പരപ്പിക്കുന്നതാണ്. ടിവികള്‍ക്ക് എല്ലാ കമ്പനികളും ഡിസ്‌കൗണ്ട് ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കടകള്‍ ജേഴ്‌സികളും പതാകകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. പതിനായിരക്കണക്കിന് ഫുട്‌ബോളുകളാണ് സ്‌പോര്‍ട്‌സ് കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും വില്‍പനയ്ക്കായി എത്തിച്ചിട്ടുള്ളത്. അവയില്‍ സാദാ ഇന്ത്യന്‍ ബ്രാന്‍ഡുകളും വിദേശ ബ്രാന്‍ഡുകളുമുണ്ട്. ഒരു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പതിനായിരം ഫുട്‌ബോള്‍ വില്‍പന നടക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ലോകകപ്പ് ഫൈനല്‍ നടക്കുന്ന ജൂലൈ 15 വരെയും അതിനു ശേഷം ഏതാനും ആഴ്ചകള്‍ കൂടി ഈ വില്‍പന തുടരും.
സ്‌പോര്‍ട്‌സ് കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ചൂടപ്പം പോലെയാണ് ഫുട്‌ബോളുകളും ടീം ജേഴ്‌സികളും പതാകകളും തൊപ്പികളും വിറ്റുപോകുന്നത്. 200% മുതല്‍ 500% വരെയാണ് മേളക്കാലത്ത് ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് വില്‍പനയിലെ വളര്‍ച്ചാ നിരക്ക്.
കേരളത്തില്‍ മൂവായിരത്തിലേറെ സ്‌പോര്‍ട്‌സ് കടകളാണുള്ളത്. മുന്‍ കാലങ്ങളിലെ അനുഭവം വച്ച് നോക്കുമ്പോള്‍ മേളക്കാലത്ത് ജേഴ്‌സി വില്‍പന മാത്രം 250 കോടിയിലേറെ വരും. മെസ്സിയുടെ 10, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ 7 ജേഴ്‌സികള്‍ക്കാണ് കൂടുതല്‍ വില്‍പന. ജേഴ്‌സികളിലും പതാകകളിലും ഏറ്റവും വില്‍പന അര്‍ജന്റീനയുടെയും ബ്രസീലിന്റെതുമാണ്. മേളക്കാലത്ത് കേരളത്തിലെത്തുന്ന വിദേശ ടൂറിസ്റ്റുകളും ഇവിടെ നിന്നും ജേഴ്‌സി വാങ്ങാറുണ്ട്. വിലക്കുറവാണ് പ്രധാന കാരണം. ലോകകപ്പില്‍ ഉപയോഗിക്കുന്ന ഫുട്‌ബോളിന് ഇവിടുത്തെ വിലയുടെ ഇരട്ടിയിലേറെ വില വരും പാശ്ചാത്യ രാജ്യങ്ങളില്‍.
അര്‍ജന്റീനയും ബ്രസീലും അവസാന റൗണ്ട് വരെ ഉണ്ടാവണേ എന്നാണ് എല്ലാവരുടെയും പ്രാര്‍ഥന. വില്‍പനയിലെ ആവേശം അതനുസരിച്ച് നിലനില്‍ക്കും. ഈ ടീമുകള്‍ ജയിക്കുമ്പോള്‍ വില്‍പന കുതിച്ചുയരും.
സ്‌പോര്‍ട്‌സ് സാധനങ്ങള്‍ക്ക് 12% ജിഎസ്ടിയും. ടിവിക്ക് 28% ജിഎസ്ടിയുമാണുള്ളത്. ചുരുക്കത്തില്‍ സര്‍ക്കാരിനും വരുമാനത്തിന്റെ മേളകുടിയാണിത്. നിര്‍ജീവമായിരുന്ന ഫ്‌ലക്‌സ് വിപണിയിലും വന്‍ആവേശമാണ്പ്രകടമാകുന്നത് . നാടുമുഴുവന്‍ കളിക്കാരുടെ ഫ്‌ലക്‌സ് വയ്ക്കാന്‍ യുവാക്കള്‍ക്കാണ് ആവേശം.
https://www.facebook.com/Malayalivartha