ഊബര്‍ ഇന്ത്യയുടെ പുതിയ മേധാവിയായി മലയാളിയായ പ്രദീപ് പരമേശ്വരന്‍
ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ ഊബറിന്റെ ഇന്ത്യ, ദക്ഷിണേഷ്യ മേധാവിയായി എറണാകുളം സ്വദേശി പ്രദീപ് പരമേശ്വരന്‍ നിയമിതനായി. മൊബൈല്‍ ആപ് അധിഷ്ഠിത ടാക്‌സി സേവനദാതാക്കളായ ഊബറിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലും മറ്റു തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും വിപുലമാക്കുന്നതിന്റെ ഭാഗമായിട്ടാണിത്. 2017 ജനുവരിയിലാണ് പ്രദീപ് ഊബറിലെത്തിയത്. ഇന്ത്യയില്‍ ആദ്യമായി ടാക്‌സി സേവനത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതി അവതരിപ്പിച്ചത് അദ്ദേഹമാണ്. മികച്ച സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ നേതൃത്വം നല്‍കിയ പ്രദീപാണ് റൈഡ്–ഷെയറിങ് ഇന്‍ഷുറന്‍സ് ഇന്ത്യയില്‍ ആദ്യമായി ഏര്‍പ്പെടുത്തിയത്.
അമേരിക്ക ആസ്ഥാനമായ യൂബര്‍, ഇന്ത്യയിലെ എതിരാളികളായ ഒല കാബ്‌സിനെ ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പ്രദീപ് കമ്പനിയുടെ തലപ്പത്തെത്തുന്നത്.
മുംബൈ സര്‍വകലാശാല, ജംനലാല്‍ ബജാജ് ഇന്‍സ്റ്റിറ്റിയൂട്ട്, വാന്‍ഡര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം ഹിന്ദുസ്ഥാന്‍ ലീവര്‍, മക്കിന്‍സി, ഡെന്‍ നെറ്റ്‌വര്‍ക്‌സ് എന്നിവയില്‍ ഇന്ത്യയിലും വിദേശത്തുമായി ഇരുപതു വര്‍ഷത്തോളം പ്രവര്‍ത്തിച്ച ശേഷമാണു ് ഊബറില്‍ ചേര്‍ന്നത്.
https://www.facebook.com/Malayalivartha