ഗ്രൂപ്പുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ് ഈടാക്കാനൊരുങ്ങി ഫെയ്‌സ്ബുക്ക്
ചില ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ് ഈടാക്കാന്‍ ഫെയ്‌സ്ബുക്ക് തീരുമാനം. ഗ്രൂപ്പുകളുടെ പ്രവര്‍ത്തനത്തിനായി അഡ്മിന്‍മാര്‍ വളരെയധികം സമയം ചെലവഴിക്കുന്നുണ്ട്. അവര്‍ക്കുള്ള വരുമാന മാര്‍ഗമായാണ് പുതിയ ഫീച്ചര്‍ കൊണ്ടുവന്നിരിക്കുന്നത്. ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് 250 മുതല്‍ 2000 രൂപവരെ മാസ വരുമാനം നേടുന്ന തരത്തിലാണ് ഫെയ്‌സ്ബുക്കിന്റെ പുതിയ നീക്കം. ബ്ലോഗ് പോസ്റ്റിലൂടെയാണ് ഫെയ്‌സ്ബുക്ക് ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത്.
പരീക്ഷണാടിസ്ഥാനത്തില്‍ ചില പേരന്റിങ്, കുക്കിങ്, ഹോം ക്ലീനിങ് ഗ്രൂപ്പുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ്ജ് ഈടാക്കാനുള്ള ഓപ്ഷന്‍ ഉള്‍പ്പെടുത്താന്‍ തിരുമാനിച്ചതായിട്ടാണ് വിവരം. അംഗങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്ന പണം പൂര്‍ണ്ണമായും അഡ്മിനുകള്‍ക്കുള്ളതാണെന്നും ഇത് കൂടുതല്‍ മികച്ച കണ്ടന്റുകള്‍ ക്രിയേറ്റ് ചെയ്യാനായി ഉപയോഗപ്പെടുത്താം എന്നുമാണ് ഫെയ്‌സ്ബുക്ക് പറയുന്നത്.
ലോക്കല്‍ ക്ലബ്ബുകളുടെയും മറ്റും മാതൃകയില്‍ വരിസംഖ്യ ഈടാക്കി സേവനം നല്‍കുന്ന വെര്‍ച്വല്‍ ഇടങ്ങളാക്കി ചില ഫെയ്‌സ്ബുക്ക് പേജുകളെ മാറ്റുകയാണ് ലക്ഷ്യം. എന്നാല്‍ നിലവില്‍ സൗജന്യമായി ആക്‌സസ് ചെയ്യാന്‍ സാധിക്കുന്ന ഗ്രൂപ്പുകള്‍ അതേ പടി നിലനിര്‍ത്തുകയും ചെയ്യും.
https://www.facebook.com/Malayalivartha