ഇപിഎഫ് അക്കൗണ്ട് വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ അറിയാം
ഇപിഎഫ് അക്കൗണ്ടിലുള്ള പണം എത്രയെന്ന് അറിയണമെങ്കില്‍ ഇനി വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്‌താല്‍ മതി. ബാക്കിയുള്ള തുകയും പലിശയുമൊക്കെ എത്രയെന്ന് യഥാസമയം അംഗങ്ങള്‍ക്ക് അറിയാനാരും. ഒക്‌ടോബര്‍ 16 മുതലാണ് സംവിധാനം നിലവില്‍ വരുന്നത്.
അഖിലന്ത്യാ തലത്തില്‍ ഇപിഎഫ് അംഗങ്ങള്‍ക്ക് നല്‍കി വരുന്ന യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍) 15 ന് മുമ്പ് പൂര്‍ത്തിയാവും. പ്രധാനമന്ത്രി നരേന്ദ്രമോഡി 16 ന് സംവിധാനത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കും.
ജോലിയോ കമ്പനിയോ മാറിയാലും പിഎഫ് അക്കൗണ്ട് രാജ്യത്ത് എങ്ങോട്ടും മാറ്റാമെന്നാണ് പ്രത്യേകത. ഓണ്‍ലൈനില്‍ തന്നെ പെന്‍ഷന്‍ അപേക്ഷിക്കുകയും പണം പിന്‍ വലിക്കുകയും ചെയ്യാം. രാജ്യത്തെ 4.3 ലക്ഷം സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്ന 4.18 കോടി അംഗങ്ങളാണ് ഇപിഎഫിലുള്ളത്. ഇവരില്‍ തന്നെ 2.04 കോടി അംഗങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു. 92.94 ലക്ഷം പേരുടെ പാന്‍, 35.4 ലക്ഷം ജീവനക്കാരുടെ ആധാര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളഉം ഇപിഎഫും ശേഖരിച്ചിട്ടുണ്ട്.
ഓണ്‍ലൈനില്‍ ഇടപാട് സുഖമമാക്കാന്‍ അംഗങ്ങള്‍ ബാങ്ക് അക്കൗണ്ട് വിവരമെങ്കിലും നല്‍കേണ്ടതുണ്ട്. ആയതിനാല്‍ ഒക്‌ടോബര്‍ 15 നു മുമ്പായി ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കാന്‍ കമ്പനികളോട് ഇപിഎഫ് ഒ ആവശ്യപ്പെട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha