പിഎഫ് നിക്ഷേപം പിന്‍വലിക്കുന്നതില്‍ ഇളവ്... തൊഴില്‍രഹിതരായാല്‍ ഒരു മാസത്തിനുശേഷം 70 ശതമാനം പിന്‍വലിക്കാം
തൊഴില്‍രഹിതരാകുന്ന സാഹചര്യങ്ങളില്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്) നിക്ഷേപത്തില്‍ നിന്ന് നിക്ഷേപകര്‍ക്ക് 75 ശതമാനവും ഇനി പിന്‍വലിക്കാം. തൊഴില്‍രഹിതനായി മാറി ഒരു മാസത്തിനുശേഷം ഇത്തരത്തില്‍ തുക പിന്‍വലിക്കാന്‍ അനുവദിക്കും. ബാക്കി നിക്ഷേപവുമായി ഇ.പി.എഫ് അക്കൗണ്ട് നിലനിര്‍ത്താം. ചൊവ്വാഴ്ച നടന്ന ഇ.പി.എഫ് ഓര്‍ഗനൈസേഷന്‍ ട്രസ്റ്റി ബോര്‍ഡ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ജോലി നഷ്ടപ്പെട്ടാല്‍ രണ്ടു മാസം കഴിഞ്ഞ് അക്കൗണ്ട് ക്ലോസ് ചെയ്യാമെന്നാണ് ഇപ്പോഴത്തെ വ്യവസ്ഥ. അതിനുമുമ്പ് പണം പിന്‍വലിക്കാന്‍ കഴിയില്ല. എന്നാല്‍, ഒരു മാസം കഴിയുമ്പോള്‍ 75 ശതമാനവും പിന്‍വലിക്കാന്‍ കഴിയുന്ന സാഹചര്യം തൊഴിലാളിക്ക് അക്കൗണ്ട് നിലനിര്‍ത്താന്‍ പ്രേരകമാണെന്ന് ഇ.പി.എഫ്.ഒ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ പറഞ്ഞു.
പുതിയ തൊഴില്‍ കിട്ടുമ്പോള്‍, നിലവിലെ ഇ.പി.എഫ് അക്കൗണ്ട് തുടര്‍ന്നുകൊണ്ടുപോയാല്‍ മതി. ഇ.പി.എഫ് പെന്‍ഷന്‍ തുക 2000 രൂപയായി ഇരട്ടിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. ഇ.പി.എഫ് നിക്ഷേപം ഓഹരി വിപണിയില്‍ മുടക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥാമാറ്റം സംബന്ധിച്ചും തീരുമാനമെടുത്തില്ല.
https://www.facebook.com/Malayalivartha