സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്
ഇന്ത്യയുടെ സുഗന്ധവ്യഞ്ജന കയറ്റുമതി റെക്കോര്‍ഡ് വളര്‍ച്ച കൈവരിച്ചു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ എട്ടു ശതമാനമാണ് കയറ്റുമതി വര്‍ധന.
17,929.55 കോടി രൂപ വിലവരുന്ന 10,28,060 ടണ്‍ സുഗന്ധവ്യഞ്ജനങ്ങളാണ് ഇക്കാലയളവില്‍ രാജ്യത്ത് നിന്നും കയറ്റുമതി ചെയ്തത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 17,664.61 കോടി രൂപ വിലവരുന്ന 9,47,790 ടണ്‍ സുഗന്ധവ്യഞ്ജനങ്ങളാണ് കയറ്റുമതി ചെയ്തത്. പുതിയ കണക്കു പ്രകാരം കയറ്റുമതി മൂല്യം രൂപ നിരക്കില്‍ ഒരു ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. ഡോളര്‍ വരുമാനത്തില്‍ അഞ്ച് ശതമാനം വര്‍ദ്ധനയുണ്ട്.
ഏലം, ജീരകം, വെളുത്തുള്ളി, കായം, പുളി എന്നീ വ്യഞ്ജനങ്ങളും അയമോദകം, കടുക്, ദില്‍ വിത്ത്, പോപ്പി വിത്ത് എന്നീ വിത്തിനങ്ങളും അളവിലും മൂല്യത്തിലും വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 609.08 കോടി രൂപ വിലവരുന്ന 5,680 ടണ്‍ ഏലമാണ് കയറ്റുമതി ചെയ്തത്. മുളകാണ് ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്ത സുഗന്ധവ്യഞ്ജനം. 4,256.33 കോടി രൂപ വിലവരുന്ന 4,43,900 ടണ്‍ മുളകാണ് 201718 സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി ചെയ്തത്. അന്താരാഷ്ട്ര വിപണിയില്‍ മുളകിന്റെ വിലയിലുണ്ടായ ചാഞ്ചാട്ടമാണ് 2017-18 ല്‍ വില കുറയാന്‍ കാരണം.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ സുഗന്ധവ്യഞ്ജന എണ്ണ, സത്ത് എന്നിവയുടെ കയറ്റുമതി അളവില്‍ 42 ശതമാനവും മൂല്യത്തില്‍ 15 ശതമാനവും വര്‍ധന രേഖപ്പെടുത്തി. 2,661.72 കോടി രൂപ വില വരുന്ന 17,200 ടണ്‍ സുഗന്ധവ്യഞ്ജന എണ്ണ സത്ത് എന്നിവ കയറ്റുമതി ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha