വന്‍ ഇടിവിനു ശേഷം സ്വര്‍ണ വിലയില്‍ നേരിയ വര്‍ദ്ധന
വന്‍ ഇടിവിനു ശേഷം സ്വര്‍ണ വിലയില്‍ നേരിയ വര്‍ദ്ധനവ്. പവന് 240 രൂപ വര്‍ധിച്ച് വില 19720 രൂപയായി. ഗ്രാമിന് വര്‍ധിച്ചത് 30 രൂപയാണ്.
ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ കാര്യമായ മാറ്റമില്ലെങ്കിലും രൂപ കരുത്താര്‍ജിക്കുന്നതാണ് വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലിനു കാരണമായി വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്. ചൊവ്വാഴ്‌ച 1000 രൂപയാണ് സ്വര്‍ണ വിലയില്‍ ഒറ്റയടിക്ക് കുറഞ്ഞിരുന്നത്. എന്നാല്‍ ഇന്നലെ വിലയില്‍ മാറ്റമുണ്ടായില്ല. ഓഹരി വിപണിയില്‍ തകര്‍ച്ച നേരിട്ടാന്‍ സ്വര്‍ണ വില ഇനിയും കയറുമെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ന് രാവിലെ സ്വര്‍ണ വില പവന് 320 രൂപ കുറഞ്ഞിരുന്നു. ഒരാഴ്‌ചക്കിടെ സ്വര്‍ണ വിലയില്‍ 2560 രൂപയുടെ കുറവാണ് ഉണ്ടായത്. ആയിരം രൂപവരെ കഴിഞ്ഞ ദിവസം സ്വര്‍ണ വില കുറഞ്ഞിരുന്നു. ഈ മാസം ആരംഭത്തില്‍ 22,240 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
https://www.facebook.com/Malayalivartha