സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 23,720 രൂപ
സ്വര്‍ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് കൂടിയത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. 23,720 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,965 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നവംബര്‍ മാസത്തിലെ ഏറ്റവും കൂടിയ നിരക്കാണിത്.
https://www.facebook.com/Malayalivartha