ഇന്ധനനികുതി വര്‍ധനക്കെതിരായ പ്രക്ഷോഭം ഫ്രാന്‍സില്‍ അക്രമാസക്തമായി,പൊലീസും പ്രക്ഷോഭകാരികളുമായുണ്ടായ സംഘര്‍ഷത്തില്‍ 110 പേര്‍ക്ക് പരിക്ക്
ഇന്ധനികുതി വര്‍ധനക്കെതിരായ പ്രക്ഷോഭം ഫ്രാന്‍സില്‍ അക്രമാസക്തമായി. പ്രക്ഷോഭകാരികള്‍ക്കെതിരെ പൊലീസ് ടിയര്‍ ഗ്യാസും ഗ്രനേഡും പ്രയോഗിച്ചു. പൊലീസും പ്രക്ഷോഭകാരികളുമായുണ്ടായ സംഘര്‍ഷത്തില്‍ 110 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 17 പേര്‍ സുരക്ഷാ സേനയിലെ അംഗങ്ങളാണ്. 270 പേര്‍ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. ഇന്ധനനികുതി വര്‍ധിപ്പിച്ചുള്ള ഫ്രഞ്ച് സര്‍ക്കാറിന്റെ തീരുമാനം പുറത്ത് വന്നതിന് പിന്നാലെയാണ് രാജ്യത്ത് പ്രക്ഷോഭങ്ങള്‍ ശക്തമായത്.
നികുതി വര്‍ധനവ് ജീവിത ചെലവ് വര്‍ധിപ്പിക്കുമെന്ന് ആരോപിച്ചായിരുന്നു ജനങ്ങള്‍ തെരുവിലിറങ്ങിയത്. അതേ സമയം, സുരക്ഷാ സേനക്ക് നേരെയുണ്ടായ അക്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ പറഞ്ഞു. ആഗോളതാപനം കുറക്കുന്നതിന് സഹായിക്കുന്ന ഇന്ധനനയമാണ് തന്റെ സര്‍ക്കാര്‍ പിന്തുടരുന്നതെന്നും മാക്രോണ്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha