സ്വര്‍ണ വില കുറഞ്ഞ് പവന് 20,000 രൂപയിലെത്തി
സ്വര്‍ണ വില പവന് 360 രൂപ കുറഞ്ഞ് 20000 രൂപയിലെത്തി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരുഗ്രാം സ്വര്‍ണത്തിന്റെ വില 2500 ആയി. ഏപ്രില്‍ പതിനെട്ടിന് സ്വര്‍ണവില പവന് 19,480 രൂപവരെ കുറഞ്ഞിരുന്നു. അതിനുശേഷം സ്വര്‍ണവില അസ്ഥിരതയിലായിരുന്നു. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ വിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാണ് ഇന്ത്യന്‍ വിപണിയിലും സ്വര്‍ണ വിലയിലുള്ള കുറവിന് കാരണം.
https://www.facebook.com/Malayalivartha