സ്വര്‍ണവില വീണ്ടും താഴ്‌ന്നു; പവന് 19,680 രൂപ
സ്വര്‍ണവില വീണ്ടും താഴ്‌ന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില താഴുന്നത്. പവന് 440 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് 19,680 രൂപയാണ്. ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്നലെ പവന്‍ വിലയില്‍ 280 രൂപയുടെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ ആഴ്‌ചയില്‍ സ്വര്‍ണ വിലയില്‍ നേരിയ വര്‍ദ്ധനവുണ്ടായിരുന്നു.
https://www.facebook.com/Malayalivartha