സ്വര്‍ണവില വീണ്ടും താഴ്‌ന്നു; പവന് 19,200
സ്വര്‍ണവില താഴോട്ടുതന്നെ. പവന് 480 രൂപ കുറഞ്ഞ് 19,200 രൂപയിലെത്തിയിരിക്കുകയാണ്. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്‌ന്ന വിലയാണിത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുത്തനെ ഇടിയുന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തര വിപണിയിലും കുറവുണ്ടാകുന്നത്. ബുധനാഴ്‌ച പവന് 440 രൂപയിടിഞ്ഞ് 19680 രൂപയായിരുന്നു. കഴിഞ്ഞ ഒരാഴ്‌ചക്കിടെ 1100 രൂപയാണ് കുറഞ്ഞത്.
സ്വര്‍ണത്തിന് പകരം ബോണ്ടുകള്‍ വാങ്ങാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചതാണ് സ്വര്‍ണവില ഇത്രവലിയ രീതിയില്‍ ഇടിയുന്നതിന് പ്രധാന കാരണമായി പറയുന്നത്. എന്നാല്‍ വിലകുറയുന്ന പശ്ചാത്തലത്തിലും വില്‍പ്പന കൂടുന്നില്ല. അടിക്കടിയുണ്ടാകുന്ന വിലക്കുറവ് കാരണം ജനത്തിന് സ്വര്‍ണത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലാണിത്.
https://www.facebook.com/Malayalivartha