സ്വര്‍ണവിലയില്‍ 200 രൂപയുടെ വര്‍ധന
സ്വര്‍ണത്തിന്റെ വില വീണ്ടും ഉയരങ്ങളിലേക്ക്. പവന്മേല്‍ 200 രൂപ വര്‍ധിച്ച് 20,600 രൂപയിലെത്തി. ഗ്രാമിന് 25 രൂപയും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച പവന് 280 രൂപ കുറഞ്ഞ് 20,400 രൂപയില്‍ എത്തിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നു. ആഗോള വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഏറെ നാളായി ആഗോള വിപണിയില്‍ സ്വര്‍ണ്ണവില കൂടുകയും കുറയുകയും ചെയ്യുന്ന പ്രവണത നിലനില്‍ക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔന്‍സിന് 3.10 ഡോളറുയര്‍ന്ന് 1,333.80 ഡോളറിലെത്തി
https://www.facebook.com/Malayalivartha