സ്വര്‍ണവില ;പവന് 520 രൂപ കൂടി
സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് 520 രൂപ കൂടി വില 22,000 ത്തില്‍ എത്തി. ഗ്രാമിന് 65 രൂപ കൂടി 2,750 രൂപയായി. രാജ്യാന്തര വിപണിയില്‍ ഉണ്ടാകുന്ന വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ നാലു മാസത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കാണിത്. ഇടവേളയ്ക്കു ശേഷമാണ് സ്വര്‍ണ വില 22,000ല്‍ എത്തുന്നത്. ഏപ്രിലില്‍ 22,240 രൂപ രേഖപ്പെടുത്തിയ ശേഷം ഇന്നാണു സ്വര്‍ണവില 22,000 ത്തില്‍ എത്തുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ച പിടിച്ചു നിര്‍ത്താന്‍ സ്വര്‍ണത്തിന്റെ ഇറക്കുമതിക്ക് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് വില കൂടാനുള്ള പ്രധാന കാരണം.
https://www.facebook.com/Malayalivartha