സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്.... പവന് 200 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്. പവന് 200 രൂപയുടെ വര്‍ദ്ധനവാണ് ഇന്നുണ്ടായിരിക്കുന്നത്. രണ്ടുദിവസം മാറ്റമില്ലാതെ നിന്നിരുന്ന സ്വര്‍ണവിലയില്‍ ഇന്നലെ ഇടിവുണ്ടായിരുന്നു.
ഗ്രാമിന് 25 രൂപ കൂടി 4735 രൂപയായി. തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം സ്വര്‍ണവില ഇന്നലെ നേരിയ തോതില്‍ കുറഞ്ഞിരുന്നു. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,680 രൂപയായിരുന്നു. ഗ്രാമിന് 4710 രൂപയും. ജൂലൈ മാസത്തില്‍ അഞ്ചാം തീയതിയായിരുന്നു ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില എത്തിയത്.
അന്ന് പവന് 38,480 രൂപയായിരുന്നു. ആ മാസം 21നാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്, പവന് 36,800 രൂപ. എന്നാല്‍ അതിനുശേഷം സ്വര്‍ണവില ഉയരുന്നതാണ് കണ്ടത്. രണ്ടാഴ്ചയ്ക്കിടെ ആയിരം രൂപയാണ് കൂടിയത്. 37,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റ വിപണിവില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 25 രൂപ വര്‍ദ്ധിച്ചതോടെ 4710 ലെത്തി. അതേസമയം, ഇന്നും വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയില്‍ തുടരുന്നു.
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയില്‍ കേന്ദ്ര സര്‍ക്കാര്‍ 5 ശതമാനം വര്‍ധനവ് വരുത്തിയിരുന്നു. നിലവില്‍ 7.5 ശതമാനമായിരുന്ന സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്. ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്.
"
https://www.facebook.com/Malayalivartha