സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 280 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... ഇന്ന് വ്യാപാരം ആരംഭിച്ചയുടന്‍ ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ വര്‍ദ്ധിച്ച് 38000 രൂപയായി. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില.
ഗ്രാമിന് 35 രൂപ വര്‍ദ്ധിച്ച് 4750 രൂപയുമാണ്. സ്വര്‍ണവില കഴിഞ്ഞ ദിവസം കുറഞ്ഞിരുന്നു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ബുധനാഴ്ച കുറഞ്ഞത്. ഒരു പവന് 37,880 രൂപയും ഗ്രാമിന് 4735 രൂപയുമായിരുന്നു ചൊവ്വാഴ്ച വില. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമായിരുന്നു ചൊവ്വാഴ്ച കൂടിയത്.
ആഗസ്റ്റ് ഒന്നിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണവില. 37,680 രൂപയായിരുന്നു ആഗസ്റ്റ് ഒന്നിന് ഒരു പവന്റെ വില. ഗ്രാമിന് 4710 രൂപയും.
അതേസമയം ജൂലൈ മാസത്തില്‍ അഞ്ചാം തീയതിയായിരുന്നു ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവിലയുണ്ടായിരുന്നത്. അന്ന് പവന് 38,480 രൂപയായിരുന്നു. ആ മാസം 21നാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്.
"
https://www.facebook.com/Malayalivartha