സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 280 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... ഇന്നലെ കുത്തനെ ഉയര്‍ന്ന സ്വര്ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒരു പവന് 320 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38,080 രൂപയാണ്.
ശനിയാഴ്ച സ്വര്‍ണവില രണ്ട് തവണ സ്വര്‍ണവില പരിഷ്കരിച്ചിരുന്നു. രാവിലെ കുറയ്ക്കുകയും പിന്നീട് കുത്തനെ കൂട്ടുകയും ചെയ്തിരുന്നു. തുടര്‍ന്ന് രണ്ട് ദിവസം സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. ശേഷം ഇന്നലെ 320 കൂടി.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 35 രൂപ കുറഞ്ഞു. ഇന്നലെ 40 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4,760 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു.
"
https://www.facebook.com/Malayalivartha