സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 37,880 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെ രണ്ട് തവണ പരിഷ്‌കരിച്ച സ്വര്‍ണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ കുറഞ്ഞിരുന്നു.
ഉച്ചയായപ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കൂടെ കുറഞ്ഞു. ഇന്നലെ ആകെ കുറഞ്ഞത് 480 രൂപയാണ്. മാറ്റമില്ലാതെ തുടരുന്നതിനാല്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37,880 രൂപയാണ്.
ശനിയാഴ്ചയും സ്വര്‍ണവില രണ്ട് തവണ സ്വര്‍ണവില പരിഷ്‌കരിച്ചിരുന്നു. തുടര്‍ന്ന് രണ്ട് ദിവസം സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. ശേഷം ചൊവ്വാഴ്ച സ്വര്‍ണവില 320 രൂപ വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ ഇന്നലെ കുത്തനെ സ്വര്‍ണവിലയില്‍ ഇടിവുണ്ടായി.
ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില രണ്ട് തവണ കുറഞ്ഞു. ആദ്യം 35 രൂപ കുറഞ്ഞു. പിന്നീട് 25 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ചൊവ്വാഴ്ച 40 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ മാറ്റമില്ലാതെ തുടരുന്നതിനാല്‍ ഇന്നത്തെ വിപണി വില 4735 രൂപയാണ്.
18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇന്നലെ കുറഞ്ഞു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 50 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,910 രൂപയാണ്.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 65 രൂപയാണ്.
" f
https://www.facebook.com/Malayalivartha