സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില.... പവന് 38,520 രൂപ
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വര്‍ണവില. മൂന്ന് ദിവസമായി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണം. പവന് 38,520 രൂപയും ഗ്രാമിന് 4815 രൂപയുമാണ് സ്വര്‍ണവില. ഓഗസ്റ്റ് 13 നാണ് സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിലയില്‍ എത്തിയത്.
ഓഗസ്റ്റ് പന്ത്രണ്ടിന് 38200 രൂപയായിരുന്നു പവന്. 320 രൂപയുടെ വര്‍ധനവാണ് ഓഗസ്റ്റ് 13 ന് ഉണ്ടായത്. ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്.
കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാനായി ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.
"
https://www.facebook.com/Malayalivartha