സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 38,320 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ചിങ്ങം ഒന്നിന് സ്വര്‍ണവില ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. സ്വര്‍ണവില ഗ്രാമിന് 4790 രൂപയും പവന് 38,320 രൂപയുമാണ്്. ചൊവ്വാഴ്ചയും സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞിരുന്നു. പവന് 120 രൂപയാണ് കുറഞ്ഞത്.
തിങ്കള്‍, ഞായര്‍, ശനി ദിവസങ്ങളില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണവില. പവന് 38,520 രൂപ. ഈ മാസം ഒന്നിനായിരുന്നു ഓഗസ്റ്റിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണവില എത്തിയത്. പവന് 37,680 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്.
അതേസമയം, ഇന്ന് ദേശീയതലത്തില്‍ സ്വര്‍ണവില കുറഞ്ഞു. 10 ഗ്രാം മഞ്ഞ ലോഹത്തിന് (24 കാരറ്റ്) 110 രൂപ കുറഞ്ഞ് 52,250 രൂപയിലാണ് വ്യാഴാഴ്ചത്തെ ആദ്യ വ്യാപാരം നടന്നത്.
വെള്ളി കിലോയ്ക്ക് 200 രൂപ കുറഞ്ഞ് 57,600 രൂപയിലാണ് വില്‍ക്കുന്നത്.വ്യാഴാഴ്ച പത്ത് ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 100 രൂപ കുറഞ്ഞ് 47,900 രൂപയിലാണ് വ്യാപാരം.
"
https://www.facebook.com/Malayalivartha