സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 38,240 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഇന്നലെ പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞിരുന്നു. ഒരു പവന് 38,240 രൂപയും ഗ്രാമിന് 4780 രൂപയുമാണ് ഇന്നത്തെ വില.
ആഗസ്റ്റ് 17, 18 തീയ്യതികളില്‍ മാറ്റമില്ലാതെ തുടര്‍ന്നതിനു ശേഷമാണ് ഇന്നലെ വിലയില്‍ കുറവുണ്ടായത്.
അതേസമയം ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്.
കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.
"
https://www.facebook.com/Malayalivartha