സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല...
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല. ശനിയാഴ്ച ഒരു പവന് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞിരുന്നു. 38,240 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വിപണിവില.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ശനിയാഴ്ച 10 രൂപ കുറഞ്ഞ് 4780 രൂപയിലെത്തിയിരുന്നു. അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ ഇന്നും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 65 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
അതേസമയം ഇന്ത്യയിലേക്കുള്ള സ്വര്‍ണം ഇറക്കുമതി ഏപ്രില്‍-ജൂലായില്‍ 6.4 ശതമാനം ഉയര്‍ന്ന് 1,290 കോടി ഡോളറിലെത്തി. കഴിഞ്ഞവര്‍ഷത്തെ സമാനകാലത്ത് ഇറക്കുമതി 1,200 കോടി ഡോളറിന്റേതായിരുന്നു.
"
https://www.facebook.com/Malayalivartha