സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 37,800 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ വര്‍ദ്ധിച്ച് 37,800 രൂപയായി. ഗ്രാമിന് 4725 രൂപയായി. തുടര്‍ച്ചയായ ഇടിവിന് ശേഷമാണ് സ്വര്‍ണ വില കൂടുന്നത്.
ഇന്നലെ പവന് 80 രൂപയും കുറഞ്ഞ്, 37,600 രൂപയ്ക്കായിരുന്നു വ്യാപാരം നടന്നത്. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിപണി വിലയില്‍ മാറ്റമില്ല. ഇന്നലെ 1 രൂപ കുറഞ്ഞ ്ഇന്ന് ഗ്രാമിന് 63 രൂപയാണ് നിരക്ക്. ഈ മാസം 1 മുതല്‍ സ്വര്‍ണവില കുറഞ്ഞും കൂടിയും നിരക്ക് മാറിയെങ്കില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാറ്റമില്ലാതെ തുടരുന്നതും വില കുറഞ്ഞതുമായ നിലയിലായിരുന്നു.
"
https://www.facebook.com/Malayalivartha