സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 200 രൂപ കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് താഴ്ന്നത്. ഇതോടെ ഗ്രാമിന് 4,700 രൂപയും പവന് 37,600 രൂപയുമായി. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്.
ചൊവ്വാഴ്ച പവന് 80 രൂപ ഉയര്‍ന്ന ശേഷമാണ് ഇന്ന് വിലയിടിവ് രേഖപ്പെടുത്തിയത്. വെള്ളി, ശനി ദിവസങ്ങളില്‍ തുടര്‍ച്ചയായി സ്വര്‍ണവില കുറഞ്ഞിരുന്നു. ശനിയാഴ്ച 280 രൂപയുടെ ഇടിവാണ് ഉണ്ടായത്. വെള്ളി, ശനി ദിവസങ്ങളിലായി 360 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്.
ഈ മാസം 13,14,15 തിയതികളിലായിരുന്നു ഓഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില എത്തിയത്. അന്ന് പവന് 38,520 രൂപയായിരുന്നു വില.
ഈ മാസം 23നും സ്വര്‍ണവില ഇന്നത്തെ നിരക്കിലേക്ക് എത്തിയിരുന്നു. ഓണനാളുകളില്‍ സ്വര്‍ണവില ഇനിയും കുറയുമോ എന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കള്‍.
"
https://www.facebook.com/Malayalivartha