സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ കുറവ്... പവന് 400 രൂപ കുറഞ്ഞു
സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ കുറവ്... പവന് 400 രൂപ കുറഞ്ഞു. 37,200 രൂപയാണ് ഒരുപവന്റെ വില. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4650 രൂപയായി.
ഇന്നലെ പവന് 200 രൂപ കുറഞ്ഞ് 37,600 രൂപയായിരുന്നു. ഗ്രാമിന് 25 രൂപയാണ് ബുധനാഴ്ച കുറഞ്ഞത്. 4700 രൂപയായിരുന്നു ഇന്നലെ. ആഗസ്റ്റിലെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇത്. 38,520 രൂപയുണ്ടായിരുന്ന ആഗസ്റ്റ് 15നാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കൂടിയ വില.
2020 ആഗസ്റ്റ് ഏഴിനായിരുന്നു സ്വര്‍ണത്തിന് സര്‍വകാല റെക്കോര്‍ഡ് വില. അന്ന് പവന് 42,000 രൂപയും ഗ്രാമിന് 5,250 രൂപയുമായിരുന്നു. അതേസമയം ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാനായി ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിക്കാറുണ്ട്.
https://www.facebook.com/Malayalivartha