സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 200 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 200 രൂപയുടെ വര്‍ദ്ധനവ്. തുടര്‍ച്ചയായി മൂന്ന് ദിവസം വില കുറഞ്ഞ ശേഷമാണ് ഇന്ന് സ്വര്‍ണത്തിന് പവന് 200 രൂപ കൂടിയത്. പവന് 37,320 രൂപയും ഗ്രാമിന് 4,665 രൂപയുമാണ് ഇന്നത്തെ വില.
ഇന്നലെ പവന് 80 രൂപയും വ്യാഴാഴ്ച 400 രൂപയും ബുധനാഴ്ച 200 രൂപയും കുറഞ്ഞിരുന്നു. 37,120 രൂപയായിരുന്നു ഇന്നലെ ഒരു പവന്. ജൂലൈ 22ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇത്.
2020 ആഗസ്റ്റ് ഏഴിനായിരുന്നു സ്വര്‍ണത്തിന് സര്‍വകാല റെക്കോര്‍ഡ് വില. അന്ന് പവന് 42,000 രൂപയും ഗ്രാമിന് 5,250 രൂപയുമായിരുന്നു.
അതേസമയം ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിക്കാറാണ് പതിവ്.
https://www.facebook.com/Malayalivartha