സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 37,400 രൂപ
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല. വെള്ളിയാഴ്ച പവന് 80 രൂപ കൂടി 37,400 രൂപയായിരുന്നു. ഇന്നും ഇന്നലെയും ഇതേ വില തുടരുകയാണ്. ഗ്രാമിന് 4675 രൂപയാണ് വില. പത്ത് രൂപയാണ് വെള്ളിയാഴ്ച ഗ്രാമിന് കൂടിയിരുന്നത്.
സെപ്റ്റംബര്‍ ഏഴിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലായിരുന്നു സ്വര്‍ണം. സെപ്റ്റംബര്‍ എട്ടിന് പവന് 200 രൂപ കൂടി. ഇന്നലെ വീണ്ടും 80 രൂപ കൂടി. പവന് 400 രൂപ കുറഞ്ഞാണ് സെപ്റ്റംബര്‍ ഏഴിന് 37,120 രൂപയായത്.
ഗ്രാമിന് 50 രൂപയുമായിരുന്നു കുറഞ്ഞത്. സെപ്റ്റംബര്‍ ആറിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണവില. അതായത് അന്ന് പവന് 37,520 രൂപയായിരുന്നു .
https://www.facebook.com/Malayalivartha