സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 37,400 രൂപ
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ല. അഞ്ച് ദിവസമായി ഒരേ വില തുടരുന്നു. ഗ്രാമിന് 4,675 രൂപയിലും പവന് 37,400 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ച് വെള്ളിയാഴ്ച മുതലാണ് ഈ നിരക്കിലേക്ക് സ്വര്‍ണ വില എത്തിയത്.
സെപ്റ്റംബര്‍ 2 നും 7 നും രേഖപ്പെടുത്തിയ ഗ്രാമിന് 4,640 രൂപയും പവന് 37,320 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. ഏറ്റവും കൂടിയ നിരക്ക് ഗ്രാമിന് 4,690 രൂപയും പവന് 37,520 രൂപയുമാണ്.
"
https://www.facebook.com/Malayalivartha