സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ ഇടിവ്.... പവന് 160 രൂപ കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 160 രൂപയും ഒരു ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 36,960 രൂപയും, ഒരു ഗ്രാമിന്റെ വില 4620 രൂപയുമാണ്. ഇത് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. ഇതിനു മുമ്പ് സെപ്തംബര്‍ 2,7 തിയ്യതികളിലും സ്വര്‍ണ വിലയില്‍ കുറവും വന്നിരുന്നെങ്കിലും ഇത്രയും കുറയുന്നത് ഇതാദ്യമായാണ്.
സെപ്റ്റംബര്‍ 9 മുതല്‍ സെപ്റ്റംബര്‍ 13 വരെ കേരളത്തിലെ സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. ഒരു പവന് 37,400 ഉം ഒരു ഗ്രാമിന് 4675 രൂപ എന്നതായിരുന്നു ഈ ദിവസങ്ങളിലെ നിരക്ക്.
സെപ്തംബര്‍ ഒന്നാം തിയ്യതി സ്വര്‍ണ്ണം ഒരു പവന് 37,200 രൂപയും, ഒരു ഗ്രാമിന് രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില സെപ്തംബര്‍ 6 ന് രേഖപ്പെടുത്തിയ തുകയാണ്. അന്ന് പവന് 37,520 രൂപയും ഗ്രാമിന് 4690 രൂപ എന്ന നിരക്കും രേഖപ്പെടുത്തി
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 57 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 456 രൂപയും പത്ത് ഗ്രാം വെള്ളിക്ക് 570 രൂപയും ഒരു കിലോഗ്രാമിന് 57000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
https://www.facebook.com/Malayalivartha