സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്.... പവന് 320 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്.... പവന് 320 രൂപ കുറഞ്ഞു. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,580 രൂപയിലും പവന് 36,640 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് ഗ്രാമിന് 4,620 രൂപയിലും പവന് 36,960 രൂപയിലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞ് ഗ്രാമിന് 4,640 രൂപയിലും പവന് 37,120 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്.
മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് സെപ്റ്റംബര്‍ 6 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,690 രൂപയും പവന് 37,520 രൂപയുമാണ്.
https://www.facebook.com/Malayalivartha