സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്.... പവന് 80 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിപണിയില്‍ നേരിയ ഇടിവ്. ഒരു പവന് സ്വര്‍ണത്തിന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസം വിലയില്‍ സ്ഥിരത കൈവരിച്ച ശേഷമാണ് സ്വര്‍ണവില വീണ്ടും താഴേക്ക് പോയത്.
ഒരു പവന് സ്വര്‍ണത്തിന് 36,680 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4585 രൂപ. പവന് 36,760 രൂപയും ഗ്രാമിന് 4595 രൂപയുമായിരുന്നു ഇന്നലത്തെ വില. സെപ്റ്റംബര്‍ 6ന് പവന് 37520 രൂപ എന്ന നിരക്കില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴേക്ക് പോയി. സെപ്റ്റംബര്‍ 16ന് പവന് 36640 രൂപ എന്ന ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വര്‍ണവിപണി താഴ്ന്നു.
"
https://www.facebook.com/Malayalivartha