സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്..... പവന് 120 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്. ഇന്നലെ പവന് 36760 രൂപയായിരുന്ന സ്വര്‍ണവില ഇന്ന് 120 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4580 രൂപയായി. ഇന്നലെ ഒരു ഗ്രാമിന് 4580 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് സെപ്റ്റംബര്‍ 6 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,690 രൂപയും പവന് 37,520 രൂപയുമാണ്.
തിങ്കളാഴ്ച ഒരു പവന് സ്വര്‍ണത്തിന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസം വിലയില്‍ സ്ഥിരത കൈവരിച്ച ശേഷമാണ് സ്വര്‍ണവില ഇന്നലെ വീണ്ടും താഴേക്ക് പോയത്. ഒരു പവന് സ്വര്‍ണത്തിന് 36,680 രൂപയായിരുന്നു ഞായറാഴ്ചത്തെ വില. സെപ്റ്റംബര്‍ 16 നായിരുന്നു സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ ഇതിനു മുമ്പ് എത്തിയത്.
ഓണക്കാലത്ത് ദിവസങ്ങളോളം ഒരേനിലയില്‍ തുടര്‍ന്ന സ്വര്‍ണവില സെപ്റ്റംബര്‍ 14നാണ് കുറഞ്ഞുതുടങ്ങിയത്. വ്യാഴാഴ്ച പവന് 36,960 ആയിരുന്നു. വ്യാഴാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്.
ബുധനാഴ്ച ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞ് ഗ്രാമിന് 4,640 രൂപയിലും പവന് 37,120 രൂപയിലുമാണ് വ്യാപാരം നടന്നത്.
https://www.facebook.com/Malayalivartha