സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 400 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ധിച്ചു. ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4650 രൂപയും പവന് 37,200 രൂപയുമായി. ഇന്നലെ സ്വര്‍ണവില പവന് 160 രൂപ വര്‍ധിച്ച് 36,800 രൂപയായി.
ഈ മാസത്തിന്റെ തുടക്കത്തില്‍ 37,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. സെപ്റ്റംബര്‍ ആറിന് ഇത് 37,520 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കില്‍ എത്തി.
പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ കുറവുണ്ടായി. കഴിഞ്ഞ ദിവസം സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് എത്തിയത്. 36,640 രൂപയായാണ് വില താഴ്ന്നത്. ഓണക്കാലത്ത് ദിവസങ്ങളോളം ഒരേനിലയില്‍ തുടര്‍ന്ന സ്വര്‍ണവില സെപ്റ്റംബര്‍ 14നാണ് കുറഞ്ഞുതുടങ്ങിയത്.
"
https://www.facebook.com/Malayalivartha