സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 400 രൂപ കുറഞ്ഞു
സ്വര്‍ണവിലയില്‍ കുറവ്.... പവന് 400 രൂപ കുറഞ്ഞു. തുടര്‍ച്ചയായി രണ്ടുദിവസം വില കൂടിയ ശേഷമാണ് ഇന്ന് സ്വര്‍ണത്തിന് പവന് 400 രൂപ കുറഞ്ഞത്. പവന് 36,800 രൂപയാണ് വില. ഗ്രാമിന് 4600 രൂപയായി കുറഞ്ഞു.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. അന്ന് പവന് 120 രൂപ കുറഞ്ഞ് 36,640 രൂപയായിരുന്നു. വ്യാഴാഴ്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടി. വെള്ളിയാഴ്ച പവന് 400 രൂപയാണ് കൂടിയത്. ഇതോടെ 37,200 രൂപയായിരുന്നു പവന്. ഇതില്‍നിന്നാണ് ഇന്ന് 400 രൂപ കുറഞ്ഞത്.
2020 ആഗസ്റ്റ് ഏഴിനായിരുന്നു കേരളത്തില്‍ സ്വര്‍ണത്തിന് എക്കാലത്തെയും റെക്കോര്‍ഡ് വില -പവന് 42,000 രൂപയും ഗ്രാമിന് 5,250 രൂപയുമായിരുന്നു അന്ന്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ ഇഷ്ടപ്പെടുന്നു.
a
https://www.facebook.com/Malayalivartha